ആരും കാണാത്ത അദ്ഭുത ദ്വീപ് ഇടയിലക്കാട് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഡെവലപ് മെന്റ് ഓഫീസര്‍ ആയിരുന്ന ഡൊ പവിത്രന്‍ മാഷിന്റെ യാത്രയയപ്പ് ഒരു പുതിയ രീതിയില്‍ നടത്താന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു .പയ്യന്നുരിനടുത്തു ത്രിക്കരിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സുമാര്‍ രണ്ട് കിലോമീറ്റര്‍ മാറി അതിമനോഹരമായ ഒരു ദ്വീപുണ്ട് . കടലിനും പുഴയ്ക്കും ഇടയിലെ ഒരു കൊച്ചു തുരുത്ത് സഞ്ചാരികള്‍ക്ക് അധികം അറിയാത്ത ഒരു മനോഹര തീരം ആണത് .അവിടെ വെച്ചാകാം യാത്രയയപ്പ് എന്ന് തീരുമാനിച്ചു . ഒരു ഞാറാഴ്ച ഉച്ചക്കുശേഷം ഒരു വാഹനത്തില്‍ പുഴക്കരയില്‍ എത്തി. യാത്രയയപ്പ് കൊഴുപ്പിക്കാനുള്ള എല്ലാ സംഭാരങ്ങളും കരുതിയിരുന്നു ഇടയിലക്കാടിനും കരയ്ക്കും അതിരിടുന്നത് കവ്വായി കായല്‍ ആണ്. വെമ്പനാട്ടു കായലിനെക്കാളും മനോഹരമാണ് കവ്വായി കായല്‍ .ഒരു തോണിയില്‍ ആയിരുന്നു യാത്ര .നിറയെ തെങ്ങുകള്‍ അതിരിട്ട ദ്വീപു കടലിന്റെ അപാര പശ്ചാത്തലത്തില്‍ വളരെ വശ്യ മായി തോന്നി. തോണി ഉലഞ്ഞപ്പോള്‍ പലരും നന്നേ പേടിച്ചു .അകലെ ഏഴിമല നേവല്‍ അക്കാദമി യുടെ വിദൂര ദൃശ്യം യാത്രയിലുടനീളം കാണാം. തോണിയില്‍ വെച്ചുതന്നെ യാത്രയയപ്പ് സല്ക്കാരും ആരംഭിച്ചു പവിത്രന്‍ മാഷിന്റെ സര്‍വീസ് അനുഭവങ്ങള്‍ പലരും പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചപ്പോള്‍ പലരും ചിരിച്ചു മണ്ണ് -സോറി വെള്ളം -കപ്പി .അര മണിക്കൂര്‍ തോണി യാത്ര കഴിഞ്ഞപ്പോള്‍ ദ്വീപില്‍ എത്തി ആകെ അഞ്ഞൂറ് മീറ്ററില്‍ കുറവ് വീതിയെ ഇവിടെ കരയ്കുള്ളു. കാഴ്ച വിവരിക്കാന്‍ ബുദ്ധിമുട്ടാണ് കിഴക്ക് വിശാലമായ കായല്‍. പടിഞ്ഞാറു അനന്തതയിലേക്ക് നീളുന്ന കടല്‍. തെക്കും വടക്കും അപാരതീരം. കടല്‍ കണ്ടതും ഞാന്‍ വെള്ളത്തിലിറങ്ങി. ഇവിടെ തിരക്ക് നല്ല ശക്തി യുണ്ട് കടലില്‍ അധികം ഇറങ്ങുന്നത് അപകടമാണ്. എല്ലാവരും തീരത്ത് ഇരുന്നു പടിഞ്ഞാറു സൂര്യന്‍ അസ്തമിക്കാനുള്ള പുറപ്പാടിലാണ് ആകാശം ചെഞ്ചായം പൂശി യിരിക്കുന്നു തണുത്ത കാറ്റു മനസിനും ശരീരത്തിനും ഉന്മേഷം പകര്‍ന്നു.
No comments:
Post a Comment