Sunday, November 6, 2022

ചെറുശ്ശേരി കോളജ്(Cherussery College)


 

കേരളത്തിൽ എവിടെയും ചെറുശ്ശേരിയുടെ പേരിൽ കോളേജില്ല . പക്ഷേ പയ്യന്നൂരിൽ 1983 ൽ ചെറുശ്ശേരിയുടെ പേരിൽ ഒരു കോളേജ് ആരംഭിക്കുകയുണ്ടായി.

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ഒൻപത് ചെറുപ്പക്കാർ  കോഴിക്കോട് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന കെ കെ കരുണാകരൻ മാഷുടെ ഉത്സാഹത്തിൽ, സ്കന്ദദാസ  സമാജത്തിന്റെ, അമ്പലത്തിനടുത്തുള്ള,   മുണ്ടൂമ്മൽ സ്കൂൾ എന്ന് വിളിപ്പേരുള്ള സംസ്കൃതം സ്കൂളിൽ  ഒരു പുതിയ സ്ഥാപനം ആരംഭിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ക്വിറ്റിന്ത്യ സമരത്തിൽ സ്കൂളിലെ അധ്യാപകർ     പങ്കെടുത്തു എന്ന കാരണത്താൽ ബ്രിട്ടീഷ് സർക്കാരിൻ്റെ അംഗീകാരം നഷ്ടപ്പെട്ട ഒരു സംസ്കൃത വിദ്യാലയം ആയിരുന്നു മുണ്ടുമ്മൽ സ്കൂൾ. പിന്നീട്  കാലത്തിൻ്റെ കൈത്തെറ്റ് പോലെ,   വീടുകളിൽ കക്കൂസ് ഇല്ലായിരുന്ന അക്കാലത്ത്, പയ്യന്നൂർ പഞ്ചായത്തിന്റെ 4 കക്കൂസ് മുറികൾ സ്കൂൾ വളപ്പിൽ സ്ഥാപിക്കപ്പെട്ടു. ഗ്രാമവാസികൾ പ്രഭാത കർമ്മങ്ങൾ നിർവഹിക്കുവാൻ മഹത്തായ ആ സ്ഥാപനത്തിലെ കിണർ ഉപയോഗിച്ചു. രാവും പകലും കിണറിലെ കപ്പിക്ക് വിശ്രമനുണ്ടായില്ല . ഗ്രാമോദയ ഖാദി സംഘത്തിൻറെ ഒരു കാർപെൻഡറി യൂണിറ്റ് ദീർഘകാലം അവിടെ പ്രവർത്തിച്ചു പോന്നു.  സ്കന്ദ റെസിഡൻസി എന്ന മനോഹര സ്ഥാപനം ആണ് ഇപ്പോളവിടെ.

       ശൂന്യതയിൽ നിന്ന് ഒരു കോളേജ് ഉണ്ടാക്കിയെടുക്കുക എന്നത് അന്നത്തെ കാലത്ത് ദുഷ്കരമായിരുന്നു.  കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള

തുറ എന്ന് പേരുള്ള വിശാലമായ പാടശേഖരത്തിൽ നിന്നും സമൃദ്ധമായി അടിച്ചുവരുന്ന കുളിർകാറ്റ് അല്ലാതെ സ്കൂളിനകത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കോളേജ് തുടങ്ങണമെങ്കിൽ ബെഞ്ചും ഡസ്കും വേണം, ബ്ലാക്ക് ബോർഡുകൾ വേണം, മറ്റ് സംവിധാനങ്ങൾ ഒരുക്കണം.

പത്തുപേർ  100 രൂപ വീതം ഷെയർ എടുത്തുണ്ടാക്കിയ ആയിരം രൂപയാണ് മൊത്തം മൂലധനം.

അത്യാവശ്യത്തിനുള്ള ബാക്കി പണം ബ്ലേഡ് പലിശക്ക് സ്വരൂപിക്കേണ്ടി വന്നു. ആദ്യകാലത്ത് ബഹുവിധ ബാലാരിഷ്ടതകളാണ് സ്ഥാപനത്തിന് വന്നുചേർന്നത്. എങ്കിലും കഷ്ടതകളിൽ തളരാതെ സ്ഥാപനത്തെ നേർ ദിശയിൽ നയിക്കാൻ ശമ്പളം ഒന്നും കൈപ്പറ്റാതെ ചെറുപ്പക്കാരായ അധ്യാപകർ കിണഞ്ഞു ശ്രമിച്ചു. ഇന്ന് ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന കെ യു മോഹനൻ, പയ്യന്നൂർ കോളേജിൽ നിന്നും വിരമിച്ച എം രാജീവൻ, റിട്ടയേർഡ് ബിഡിഒ യു.കെ സുരേന്ദ്രൻ, സർവീസ് ബാങ്കിൽ നിന്നും വിരമിച്ച കെ.യു ശശി, പറ്റാത്തടത്തിൽ  മുരളി, 

 ഹെഡ്മിസ്ട്രസ് ആയി വിരമിച്ച ശശികല, സർക്കാർ സർവീസിൽ നിന്നും വിരമിച്ച ചന്ദ്രിക,പിന്നെ ഞാൻ എന്നിവരായിരുന്നു ശമ്പളമില്ലാ അധ്യാപകർ. കൂടാതെ 

പ്രസിദ്ധ നിരൂപകനായ ഇ പി രാജഗോപാലൻ, ഹൈദരാബാദിലുള്ള കവിയും വിവർത്തകനുമായ സി എം രാജൻ, ഇപ്പോഴത്തെ പൂരക്കളി അക്കാദമി ചെയർമാൻ സി എച്ച് സുരേന്ദ്രൻ നമ്പ്യാർ,അനുജൻ സി എച് മോഹനൻ, കുറുന്തിൽ രാജൻ ഇഡ്അഅവavടങ്ങിയവരും അധ്യാപകരായെത്തി.

മൈസൂരിലെ ഒരു കോളേജിൽ നിന്നും വിരമിച്ച യു ആർ പൊതുവാൾ ആയിരുന്നു  ആദ്യത്തെ പ്രിൻസിപ്പൽ.

പിന്നീട് പല കാലങ്ങളിലായി വിദ്വാൻ എ കെ കൃഷ്ണൻ മാസ്റ്റർ, കെ. വി. ചിണ്ടൻ മാസ്റ്റർ, വി. പി. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരൊക്കെ 

പ്രിൻസിപ്പൽമാരായി.

പുതിയ സ്ഥാപനത്തെ റെയിലിൽ കയറ്റണമെങ്കിൽ സ്ഥാപനം ആരംഭിച്ച വിവരം ജനം അറിയണം.  അതിനായി ബോർഡുകൾ, പോസ്റ്ററുകൾ ഒക്കെ വേണം അതൊന്നും കാശുകൊടുത്ത് ചെയ്യാൻ നിർവാഹമില്ല. അതുകൊണ്ട് രാത്രികാലങ്ങളിൽ ഞങ്ങൾ തന്നെ ഓട്ടോ പിടിച്ചു പയ്യന്നൂരിന്റെ സമീപപ്രദേശങ്ങളിലൊക്കെ ബോർഡും,പശയും പോസ്റ്ററുമായി ഇറങ്ങി. 

കഴുത്തറുപ്പൻ മത്സരം കോളേജുകൾ തമ്മിൽ നിലനിന്ന സമയത്തായിരുന്നു ചെറുശ്ശേരി കോളേജ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ പരസ്യ ബോർഡുകൾ ഞങ്ങൾ തയ്യാറാക്കി. സി എം രാജന്റെ A head ahead of others ഒക്കെ പരസ്യവാചകം ആയി ഉപയോഗിച്ചത് ഓർക്കുന്നു. വേണ്ടത്ര വെളിച്ചമില്ലാത്ത മാത്തിലെ ഒരു നിരപ്പലക പാകിയ കെട്ടിടത്തിന് മുന്നിൽ പതിപ്പിച്ച പോസ്റ്ററുകൾ വലിയ പൊല്ലാപ്പായി. ഇരുട്ടത്ത്  ഒരു ട്യൂഷൻ സെന്ററിന്റെ നിരപ്പലകയിലാണ് പോസ്റ്ററുകൾ ഒട്ടിച്ചത്.  കാലത്ത് അധ്യാപകർ വന്നപ്പോൾ കോളേജ് തുറക്കാൻ പറ്റാത്ത അവസ്ഥ വന്നു. അപമാനവും ദേഷ്യവും കൊണ്ട് വിറച്ച് കോളേജ് പ്രിൻസിപ്പൽ വൈകുന്നേരം പയ്യന്നൂർ ടൗണിൽ എത്തി, ചെറുശ്ശേരി കോളേജിന്റെ ആളുകളെ അന്വേഷിക്കുകയും കയ്യിൽ കിട്ടിയാൽ തട്ടി കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പണിപ്പെട്ടാണ് ആളിനെ സമാധാനിപ്പിച്ചു വിട്ടത്.

പതുക്കെ കുട്ടികൾ വന്നു തുടങ്ങി.

ഒരു തേർഡ് ഗ്രൂപ്പ്, ഒരു ഫോർത്ത് ഗ്രൂപ്പ് എന്നിങ്ങനെ രണ്ടു റഗുലർ ബാച്ചുകൾ, പ്രീഡിഗ്രി ട്യൂഷൻ രണ്ട് ബാച്ചുകൾ, എസ്എസ്എൽസി ട്യൂഷൻ, പ്രീ ഡിഗ്രി നൈറ്റ് ബാച്ച് ഇത്രയും ക്ലാസുകൾ ആണ് ആദ്യം ആരംഭിച്ചത്. കൂടാതെ അന്ന് പലരും കാശുവാരിയിരുന്ന, തേർഡ് പ്രീഡിഗ്രി എന്ന് വിളിപ്പേരുള്ള പ്രീ ഡിഗ്രി തോറ്റ വിദ്യാർത്ഥികളെ സെപ്റ്റംബർ പരീക്ഷയ്ക്ക് സജ്ജരാക്കുന്ന മൂന്ന് മാസത്തെ കോഴ്സും. 

സ്ഥാപനം പതുക്കെ വലുതായി വന്നു . വളർന്നു പന്തലിച്ചു. മാഷൻമാർ തരക്കേടില്ല എന്ന് ജനങ്ങളുടെ പെരുമാറ്റം സാക്ഷ്യപ്പെടുത്തി.


 കോളേജിൽ സാഹിത്യ വിഷയങ്ങളിൽ ഉള്ള സെമിനാറുകൾ ഒക്കെ സംഘടിപ്പിച്ചു. ആദ്യത്തെ പരിപാടി

കാഫ്ക്കാ സിമ്പോസിയം ആയിരുന്നു. ടിപി സുകുമാരൻ മാഷ് ഉൾപ്പെടെ പ്രഗത്ഭരോക്കെ  പരിപാടിയിൽ പങ്കെടുത്തു.   പ്രചരണത്തിനും പിരിവിനുമായി പയ്യന്നൂർ കോളേജിൽ പോയപ്പോൾ നടന്ന ഒരു അനുഭവം മനസ്സിൽ മായാതെ കിടപ്പുണ്ട്.  പരിപാടിയുടെ നോട്ടീസ് ഓഫീസിൽ വിതരണം ചെയ്തപ്പോൾ സംഭാവനയിൽ നിന്നും ഒഴിവാക്കാനോ അതോ നിഷ്കളങ്കമായോ ഒരാൾ കാഫ്കയുടെ ഫുൾ ഫോം പറയാൻ നിർബന്ധിച്ചു. എം ആർ സി നോട്ടീസ് കൈപ്പറ്റി ഒരക്ഷരം ഉരിയാടാതെ തിരിഞ്ഞു നടന്നു. അതൊരു പ്രതിഷേധം ആയിരുന്നു. നാട്ടിലുള്ള ബഷീറിനെയും, തകഴിയെയും വിട്ട് കാഫ്ക്കയെ കയറി പിടിച്ചതിന്.

അത് മനസ്സിലാക്കാനുള്ള വിവേകം അന്നുണ്ടായിരുന്നില്ല.

എങ്കിലും അടുത്ത സെമിനാർ

മലയാളത്തിലെ നൂതന വിമർശന ശാഖയെ കുറിചായിരുന്നു. 

 ഒരുപാട് അധ്യാപകർ ചെറുശ്ശേരി കോളേജിനെ ഒരു ചവിട്ടുപടിയാക്കി ഉയരങ്ങളിലേക്ക് കുതിച്ചു. കോളേജിനെ ഒരു എയ്ഡഡ് സ്ഥാപനമായി മാറ്റാനുള്ള ശ്രമങ്ങളും ഒരുഭാഗത്ത് നടന്നു. കോഴിക്കോട് സർവ്വകലാശാലയിലെ ഒരു ടീം വന്ന് സൗകര്യങ്ങൾ പരിശോധിച്ചു. സർക്കാരിലേക്ക് ശുപാർശയും ചെയ്തു . അതിലപ്പുറം നീക്കാനുള്ള രാഷ്ട്രീയ പിൻബലം അക്കാലത്ത് കോളേജിന് ഉണ്ടായിരുന്നില്ല.           അന്നത് സംഭവിച്ചിരുന്നെങ്കിൽ കേരളത്തിലെ തന്നെ ഒരു മികച്ച സ്ഥാപനമായി ചെറുശ്ശേരി കോളേജ് വളർന്നേനെ.

കോളേജ് ദിനങ്ങളിലെ സായാഹ്നങ്ങൾ അവിസ്മരണീയമായിരുന്നു.

കോളേജിന്റെ വടക്കു ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് ഒരു ബാഡ്മിൻ കോർട്ട് ഉണ്ടാക്കിയെടുക്കുകയും വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ചെറുശ്ശേരി കോളേജ് ബാഡ്മിന്റൺ ടീം കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിലും പല മത്സരങ്ങളിലും പങ്കെടുത്തത് ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ട്. സി എച്ച് മോഹനനും,ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ കെ.വി .വേണുഗോപാലും ആയിരുന്നു പ്രധാന കളിക്കാർ. അവിടുത്തെ കിണറിന്റെ ആൾമറയിൽ ഇരുന്നുനടത്തിയ സൗഹൃദ സംഭാഷണങ്ങൾ അവിസ്മരണീയം ആയിരുന്നു. കലയും രാഷ്ട്രീയവും സിനിമയും നാട്ടുകാര്യങ്ങളും ഒക്കെ ചർച്ച ചെയ്യപ്പെട്ടു. വലിയ ഒരു സംവാദ വേദി എല്ലാ ദിവസവും രൂപപ്പെട്ടു. പിന്നീട് ജീവിതത്തിൻറെ പല തുറസ്സു കളിലുംഎത്തിപ്പെട്ട പലർക്കും അതൊരു പരിശീലന കളരിയായി.

വെക്കേഷൻ കാലങ്ങളിൽ വൈകുന്നേരം ഒഴിഞ്ഞ പാട വരമ്പിലൂടെ കണ്ടങ്കാളിയിലുള്ള സി എച്ച് സുരേന്ദ്രൻ മാഷിൻറെ വീട്ടിലേക്ക് നടത്തിയ യാത്രകൾ വിജ്ഞാന യാത്രകളായി.

സുരേന്ദ്രൻ മാഷിന്  ആരെയും അത്ഭുതപ്പെടുത്തുന്ന വിപുലമായ ഒരു ഗ്രന്ഥശേഖരം അന്നുണ്ട്. അവിടെവച്ചാണ് പ്രധാനപ്പെട്ട ഒട്ടേറെ കൃതികൾ  പരിചയപ്പെടുന്നത്. അതുപോലെ ഷേക്സ്പിയറുടെ ട്രാജഡികൾ, ദസ്ഥയേവ്സ്കി, ടോൾസ്റ്റോയ് കസാൻസാക്കീസ് , മാർക്ക്വേസ് തുടങ്ങി മഹാരഥന്മാരുടെ കൃതികളെ പരിചയപ്പെടുന്നതും അവിടെ വെച്ചാണ്. പകരം പരിമിതമായ ഭൗതിക ജ്ഞാനം വെച്ച് അപേക്ഷകത സിദ്ധാന്തത്തെ കുറിച്ചൊക്കെ മാഷുടെ വീട്ടിൻറ പിന്നാമ്പുറത്ത് പഠനാവശ്യത്തിനായി മുള കൊണ്ട് കെട്ടിയുണ്ടാക്കിയ നിടുമ്പുരയിൽ എല്ലാവരും ഒത്തുകൂടി സംസാരിച്ചതും,കടമ്മനിട്ടയുടെയും,ചുള്ളിക്കാടിൻ്റെയും, അയ്യപ്പപ്പണിക്കരുടെയും കവിതകൾ ഉറക്കെ ചൊല്ലിയതും,വൈകി രാവേറെ ചെന്ന ശേഷം വീട്ടിലേക്ക് നിലാവിൽ വിശാലമായ വയലിലൂടെ നടന്നുവന്നതും ഒക്കെ സ്വപ്ന സദൃശ്യമായി മനസ്സിലുണ്ട്.

പൊതുവായി എല്ലാവർക്കും ഉണ്ടായിരുന്നത്  സമൃദ്ധമായ ദാരിദ്ര്യം ആയിരുന്നു. മറ്റ് ജോലികളിലേക്ക് ചേക്കേറാൻ ഉള്ള അവസരങ്ങൾ പരമാവധി വിനിയോഗിച്ചു പോന്നു. അങ്ങനെയാണ് ഒരു ദിവസം പാലക്കാട് ചിന്മയ വിദ്യാലയത്തിൽ ഫിസിക്സ് അധ്യാപകരുടെ ഒഴിവുള്ളതായി പത്രത്തിൽ ഒരറിയിപ്പ് കണ്ടത്. ഫിസിക്സ് അധ്യാപകരായ സി എം രാജനും ഞാനും ഒരു കൈ നോക്കാൻ തുനിഞ്ഞിറങ്ങി. ഇൻ്റർവ്യൂ കെങ്കേമമായി. ജോലി ഉറപ്പായി. റെസിഡൻഷ്യൽ സ്കൂൾ ആണ്. ചിലവും കഴിച്ച് ശമ്പളം. പക്ഷേ അത് തീരെ തുച്ഛം. എല്ലാവരും

ചിന്മയനന്ദ സ്വാമിയുടെ തത്വം അനുസരിച്ച്  ജോലി ചെയ്യണം. ഇന്റർവ്യൂ ബോർഡ് ആവശ്യപ്പെട്ടു. സംഗതി പാളി.ഏതായാലും തിരിച്ചു പോകാം. ബസ്സ് പിടിച്ച് സ്റ്റേഷനിൽ എത്തിയപ്പോഴാണ്  ഞെട്ടിക്കുന്ന ആ സത്യം ബോധ്യമായത്. രണ്ടുപേരും വിചാരിച്ചത് ഇഷ്ടം പോലെ കാശ് മറ്റെയാളിൻ്റെ കയ്യിലുണ്ട് എന്നാണ്. പക്ഷേ കീശകൾ മറിച്ചിട്ടപ്പോൾ പയ്യന്നൂരിലേക്ക് എത്താനുള്ള തീവണ്ടി കാശ് തികയില്ല. സ്റ്റേഷന്റെ നോട്ടീസ് ബോർഡിൽ പതിപ്പിച്ച  ടിക്കറ്റ് ചാർജ് നോക്കി. കഷ്ടിച്ച് തലശ്ശേരി വരെ ഉള്ള ടിക്കറ്റ് ഒരു വിധം ഒപ്പിക്കാം. അന്ന് തലശ്ശേരിയിൽ സി എം മോഹനൻ ഉണ്ട് . അവിടെ മഹാത്മാ കോളേജിൽ ക്ലാസെടുക്കുന്നു. തിരുവങ്ങാടുള്ള ഒരു ലോഡ്ജിൽ താമസം. തലശ്ശേരി ചെന്ന് മോഹനനെ കണ്ടു കാശു വാങ്ങി നാട്ടിലേക്ക് പോകാം. ഇതാണ് പ്ലാൻ. വെറും വയറ്റിൽ, ബാക്കിയായ ചില്ലറ പൈസ കൊടുത്ത് ദിനേശ് ബീഡി

വാങ്ങി  വണ്ടിയിൽ കയറി. പാതിരാത്രി തലശ്ശേരിയിൽ ഇറങ്ങി.  ഒരു അഞ്ചുമണി എങ്കിലും ആകട്ടെ, എന്നിട്ടാവാം മോഹനനെ ബുദ്ധിമുട്ടിക്കുന്നത്. അതുവരെ പ്ലാറ്റ്ഫോമിലെ ബെഞ്ചുകളിൽ കിടക്കാം. വിരി വെക്കാൻ തുടങ്ങിയപ്പോൾ കൊടിയും റാന്തലുമായി സ്റ്റേഷൻ മാസ്റ്റർ എത്തി. ടിക്കറ്റ്  പരിശോധിച്ച ശേഷം ചോദിച്ചു "എന്താ പ്ലാൻ "

കാര്യം പറഞ്ഞു. ഞങ്ങൾ അധ്യാപകരാണ് പാലക്കാട് ഒരു ഇൻറർവ്യൂവിനു പോയി തിരിച്ചു വരുന്നു. ഇവിടെ മഹാത്മയിൽ സുഹൃത്ത് ഉണ്ട്. രാവിലെ കണ്ടിട്ട് പോണം. അതുവരെ ഇവിടെ വിശ്രമിക്കണം. സ്റ്റേഷൻ മാഷ് പറഞ്ഞു .

ഇവിടെ കിടക്കാൻ പറ്റില്ല കള്ളന്മാരുടെ ശല്യമുണ്ട്.

 ഏറ്റവും വലിയ തമാശ കേട്ട പോലെ രാജൻ ചിരിച്ചു. മാഷ് പറഞ്ഞു "തമാശയല്ല ഇന്നലെ ഒരാളുടെ. സർവ്വസ്വവും അടിച്ചുപോയി".

 മാഷ് ഞങ്ങൾക്ക് ഉയർന്ന യാത്രക്കാർക്കുള്ള മുറി തുറന്നു തന്നു. ഇവരുടെ കൈയിലെ സമ്പത്ത് കൊള്ളയടിക്കപ്പെടരുതല്ലോ.   

 രാവിലെ മോഹനെ കണ്ട ശേഷം ആണ് കുടിവെള്ളം കിട്ടിയത്.

 കോളേജിലെ ചില ചെറുപ്പക്കാരായ അധ്യാപകരെങ്കിലും വന്നു ചേർന്ന വിദ്യാർഥിനികളിൽ നിന്ന് ഭാവി വധുക്കളെ കണ്ടെത്തി.

അവസാനം ശൂന്യതയിൽ നിന്നുണ്ടായ കോളേജ് ശൂന്യതയിൽ തന്നെ വിലയം പ്രാപിച്ചു. മോഹനൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ഞാൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിലേക്കും സുരേന്ദ്രൻ സർക്കാർ ജോലിയിലേക്കും, പലരും പല  വഴിക്ക് വിടപറഞ്ഞു പോയി. അവസാനം പട്ടണത്തിലേക്ക് കൂടുതൽ സാധ്യതകൾ തേടി കോളെജ്  മാറ്റി. സുരേന്ദ്രൻ അടുത്തിലയുടെ അക്ഷര കോളേജിൽ വിലയം പ്രാപിച്ചു.അങ്ങിനെ ഒരധ്യായം അവസാനിച്ചു.

Thursday, October 12, 2017

EP Rajagopal on KK Thirumump

Tuesday, October 18, 2016

ദേശസ്നേഹം അതിര്‍ത്തിയും കടന്ന്





വാഗ അതിര്‍ത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് എന്ന പതാക താഴ്ത്തല്‍ ചടങ്ങ് വീക്ഷിക്കാന്‍ ദിനം പ്രതി എത്തുന്നത്‌ ആയിരങ്ങള്‍. പൊരിവെയിലില്‍ നട്ടുച്ച മുതല്‍ കാത്തിരിക്കുന്ന  ജനസഞ്ചയത്തില്‍ ആദ്യമെത്തുന്ന കുറച്ചു ഭാഗ്യവന്മാര്‍ക്കെ അകത്ത്പ്രത്യേകം തയ്യാറാക്കിയിട്ടുള്ള  ഗാലറിയില്‍  എത്താനാവു. ബാക്കിയുള്ളവര്‍ പരിപാടി വലിയ സ്ക്രീനില്‍ കണ്ടു തൃപ്തിപ്പെടണം. പയ്യന്നൂരിലെ സദ്യക്ക് സീറ്റ്‌ പിടിച്ചുള്ള മുന്‍പരിചയം തുണയായത് കൊണ്ട് വൈകിയാണ് എത്തിയതെങ്കിലും ഗാലറിയില്‍ തണലുള്ള നല്ല സ്ഥലം      ഒപ്പിച്ചെടുക്കാനായി. പട്ടാളക്കാരുടെ യഥാര്‍ത്ഥ ചടങ്ങുകള്‍ 5.30നേ തുടങ്ങുവെങ്കിലും മൂന്നര മണിക്കുതന്നെ ബഹുജനം പൊരിവെയിലത്ത് തിക്കിതിരക്കിയിരുന്നു. മുഖത്തും കൈകളിലും ഒക്കെ ദേശീയ പതാക പച്ചകുത്തിയ ചെറുപ്പക്കാര്‍ ഒരു ക്രിക്കറ്റ് മാച്ച് അനുസ്മരിപ്പിച്ചു. ഗാലറിയില്‍ നിന്ന് നോക്കുമ്പോള്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഗേറ്റുകള്‍ കാണാം. പരിപാടി വീക്ഷിക്കാന്‍ എത്തിയ പാക്കിസ്ഥാനികളെ  എണ്ണത്തില്‍ കുറവെങ്കിലും, വ്യക്തമായി കാണാം.  നാലു മണി മുതല്‍ കാതടപ്പിക്കുന്ന ഹിന്ദി ദേശ ഭക്തി ഗാനങ്ങള്‍ തുടങ്ങി. (അതെ സിനുമ പാട്ട് )മറുപടിയായി ഉറുദുവിലും അറബിയിലും ഉള്ള ഭക്തി ഗാനങ്ങള്‍ പാക്കിസ്ഥാന്‍ ഭാഗത്തുനിന്നും ഉയര്‍ന്നതോടെ ചെവിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. 

അഞ്ചു മണിയോടെ ബി എസ് എഫിലെ വെള്ള യൂണിഫോം അണിഞ്ഞ ഒരു  ഉദ്യോഗസ്ഥന്‍ കാണികളെ അഭിവാദ്യം ചെയ്യാനെത്തി. തുടര്‍ന്നു പരേഡ് ഗ്രൂണ്ടിലൂടെ  ദേശീയ പതാകകള്‍ കൈയിലേന്തി കൊച്ചു കുട്ടികള്‍ നടത്തുന്ന മാര്‍ച്ചാണ് .കാണികള്‍ അവരെ കൈയടിച്ചു  പ്രോത്സാഹിപ്പിച്ചു. കൂട്ടത്തില്‍ പ്രായമായ ഒരമ്മൂമ്മ പതാകയുമേന്തി നടത്തിയ ഓട്ടത്തിന് നല്ല കൈയടി കിട്ടി. പിന്നീട് ആണ് സ്കൂള്‍ കുട്ടികള്‍ ഗ്രൌണ്ട് കൈയേറിയത്. ജയ് ഹോ തുടങ്ങിയ റഹ്മാന്‍ താളത്തിനോപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്  സംഗതി കൈവിട്ടുപോകുമോ എന്ന സംശയം ജനിപ്പിച്ചു. നല്ല ഒരു വരി ഗാനം പോലും ആലപിക്കപ്പെട്ടില്ല.
 കാളിദാസനും ടാഗോറും, ബുദ്ധനും ശങ്കരനും, ടാന്സനും ത്യാഗരാജനും പിറന്ന മണ്ണിന്റെ ഒരു ഗതികേട് ഓര്‍ത്തു ലജ്ജിച്ചുപോയി. പക്ഷെ മുഴവന്‍ ആളുകളും ഈ ആഭാസത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു. കൃത്യം അഞ്ചര മണിക്ക് ബ്യൂഗിളുകള്‍ മുഴങ്ങി. പരേഡ് ഗ്രൗണ്ടില്‍ അലങ്കാര തലപ്പാവ് ധരിച്ച സൈനികരുടെ മാര്‍ച്ച് ആരംഭിച്ചു. ഓരോ പട്ടാളക്കാര്‍ രണ്ടു ഭാഗത്ത്‌ നിന്നും പോയി രാജ്യ കവാടങ്ങള്‍ തുറന്നു. അന്യേന്യം ഹസ്തദാനം നടത്തി. പിന്നെ ഓരോരുത്തരും പ്രത്യേക പദവിന്യാസത്തോടെ അതിര്‍ത്തിയിലെത്തി പോരിനു വിളിക്കും മട്ടിലുള്ള ദ്രുത ചലനത്തോടെ നിലയുറപ്പിച്ചു. പട്ടാളക്കാരുടെ ഓരോ ചലനത്തിനും വലിയ കൈയടി കിട്ടി. കൈയടി കുറഞ്ഞപ്പോള്‍ വെള്ള യൂനിഫോര്‍മിലുള്ള ഉദ്യോഗസ്ഥന്‍ ജനങ്ങളോട് ഉച്ചത്തില്‍ -ഇനിയും ഉച്ചത്തില്‍- എന്ന് ആഗ്യം കാട്ടി. പാക്കിസ്ഥാന്‍ ഭാഗത്തും ഇത് ആവര്‍ത്തിച്ച്‌. ഭാരത്‌ മാതാ കി ജയ് വിളികള്‍ കൊണ്ട് പാക്കിസ്ഥാന്‍ സിന്ദാബാദ്‌ വിളികളെ നിശബ്ദമാക്കി. അന്തരീക്ഷം ശബ്ദ ഘോഷങ്ങളാല്‍ പ്രകമ്പനം കൊണ്ടു ഇതിനിടയില്‍ രണ്ടു പതാകകളും അന്യോന്യം ചെരിച്ചു താഴ്ത്തി. വീണ്ടും ഹസ്തദാനത്തോടെ വേര്‍പിരിയല്‍. കവാടങ്ങള്‍ വീണ്ടും അടയുന്നു.  
    രണ്ടു ദേശങ്ങളുടെ ഒരു സാംസ്കാരിക സമ്മേളനം ആകേണ്ട ഈ സുഹൃത് ചടങ്ങ് വെറും കൂക്കിവിളിയായിട്ടാണെനിക്ക് തോന്നിയത്. പക്ഷെ ചുറ്റും പല ഭാഷകളില്‍ ആളുകള്‍ പറയുന്നത് കേട്ടൂ. “രാജ്യ സ്നേഹം കൊണ്ട് ഞാന്‍ കോരിത്തരിച്ചു”- “എനിക്ക് രോമാഞ്ചം ഉണ്ടായി”. “കലക്കി”-എന്നിങ്ങനെ.
പാക്കിസ്ഥാനും ആയുള്ള പ്രശ്നം രൂക്ഷമായത് കൊണ്ടാവാം ഇങ്ങിനെ എന്നെനിക്ക് തോന്നി. പക്ഷെ എന്റെ അടുത്തിരുന്ന മാന്യന്‍ തിരുത്തി. ഇത് തുടങ്ങിയത് മുതല്‍ എന്നും ഇങ്ങിനെ തന്ന്യാ
എവിടയോ എന്തോ തകരാറുണ്ട് തീര്‍ച്ച.

    തിരച്ചു, ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മ്രുതികുടീരം-ശാന്തിവനം-  ആരാലും ശ്രദ്ധിക്കാതെ പുല്ലുപിടിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ വലിയ വിഷമം തോന്നി. എത്ര ഗതി കെട്ടാലും മറ്റൊരു രാജ്യവും ഇതുപോലൊരു ദേശീയ നേതാവിനെ ഇങ്ങിനെ അപമാനിക്കില്ല. ചാച്ച നെഹ്രുവിനു വലിയ ഇഷ്ടമായ ഒരു പനിനീര്‍ ചെടിയെങ്കിലും –ഇല്ല – നാം വലിയ ദേശസ്നേഹികള്‍ ആണല്ലോ. ഇതിനൊക്കെ ആര്‍ക്കാ നേരം    

Friday, May 6, 2016

PODUVALS OF PAYYANUR

       The Payyanur Poduvals are often categorized along with the large ambalavasi community by the same name, residing in Thrissur and neighboring districts. In fact Payyanur Poduvals are distinct and forms a separate community without any connection between poduvals elsewhere. Payyanur poduvals have their origin  with the establishment of Payyanur Subramanya temple. History reveals us that  the first Brahmin settlement in Kerala is Payyanur which was a leading village or gramam which eventually enjoyed the position of the Brahmin capital  in Kerala. Before Brahmin settlement the population of Payyanur was  small. The land was waterlogged and devoid of any cultivation. That is why we cannot find any remains of prehistoric habitation in and around the present day Payyanur, barring , of course the stone drawings and burials cites at places like ettukudukka and ezhimala. The Brahmins easily made a domination over the local inhabitants with their knowledge of paddy cultivation and astrology. They dug canals for draining water to the rivers and made the fields suitable for paddy cultivation. They brought alongwith them the plough , paddy and some insights regarding the advent of monsoon beforehand so that the land and paddy saplings  could be made ready before the fields get flooded. The entire era of subjugation, with the land owners slowly converting to laboureres and the foreigners as their masters thus began. The Brahmins easily accessed all land and made it the property of the main deity, Payyanur  Subramanya swamy. The land became devaswom with the  landlord at the helm of affairs and the Brahmins started to rule the land in the name of God.
In fact the migration of Brahmins started much earlier and the male   foreigners married the women from higher castes like Nairs and Nambiars. The offsprings from such unions are believed to be the forefathers of Payyanur Poduvals. The temple administration needed help from the local community for its day to day functioning. The search for a community which is predominantly vegetarian finally zeroed on Poduval families. Ten families were brought from neighboring places for the purpose. Besides marars as drummers and their women folk for making garlands for the deity, the entire duties connected with the temple  were entrusted with these ten families. Keeping the temple accounts, providing security, cleaning the sanctum sanctorum etc were given to these families in turns called oozhams
These families later became the heart of the main poduval community. They are
POONTHURUTHI, UTHAMANTHIL, EDICHERY, KARANTA, KURUNTHIL, PARANTHATTA, KARIPPATH, VELLORA, THEPPATH, KELAN
Later on all these ten families grew in number and several new groups originated with new names. Even now the payyanur temple is administered by a committee comprising of six representatives of Brahmin families, viz Thelakkat mana, Kunhimangalath mana, Thaliyil mana, Rayaramangalath mana (called Ooralanmar) and 15 representatives from  Poduval community (Two   each from Poonthuruthi, Uthamanthil, Edichery, Karanta, Kurunthil and one each from Paranthatta, Karippath, Vellora, Theppath and Kelan(Kaaralanmaar)
When the gramam grew Poduval community emerged very strong as the landlord appointed them in chief positions. Payyanur is a typical village with all communities living in harmony. Every community has a mother deity and a kavu revered by all members. Usually a poduval is appointed as a Koima to these kavus. The koima acts as a mediator for the community.

In modern times, When Tippu marched to Malabar almost all the Brahmin landlords escaped to Travancore. Tippu authorized their powers to Poduval chieftains. Thus they grew very powerful until the death of tippu. When the British gained power, the Brahmins were brought back and the land was again assigned to them. 
https://youtu.be/eTb1YUtDXSQ

Monday, September 14, 2015

BANDADKA REVISITED-WALKING INTO THE PAST


            How can you travel in to the past? Carl Sagan suggests a simple method- you can travel into the past by watching a star, as the light from it is coming from a distant past. Yesterday we traveled into the past- not very distant but some 33 years back.

Have you ever visited the place where you started your career? One might have worked in a score of places (with good or bad memories), but to think of the first office or School where the first hesitating overs were made (and where one has been addressed a Sir for the first time) is indeed a pleasant experience. Such was our feeling when we the trio, Viswan, Karunakaran and myself crossed the gate of Banddka Govt. Higher Secondary School ,yesterday. I have worked in several schools and Universities before bidding adieu to my career, but I will never forget my first classroom with a ninety plus eyes keen on me (I was bewildered, anxious and curious, indeed) expecting something special from me. I taught them the enchanting world of chemical reactions, the myriad bonds between atoms loving each other lip locked forming new compounds. I was not a novice in the act, as my teachings started much earlier in crowded rooms of several parallel Colleges.

After completing my teachers Degree, The Employment Officer at Kasaragod (I was registered there in the care of address of my present companion, Mr. Karunakaran) gave me a choice to opt any of three schools where vacancies exist. I instantly opted Bandadka as my friend ,the other companion, Viswan was working there. But when I went there for the first time I realized that it is the Andaman of Kerala. The bus from Poinachi, then a sleepy junction on NH17, with two or three shops, took some two hours to maneuver the 30 kms curved and steep road with many hairpins to Bandadka which was at that time the last stop, having a couple of shops and a high School, as Alatty reserve forest in Karnataka borders the town.

It was a pleasant experience to be in such a beautiful place. From the teachers hostel where teachers and bus employees lived together, one could see the enchanting misty mountains in the morning along with the devotional kannada songs(gajamukhane…) from the temple nearby. We used to take our bath from the temple pond which overflowed always as it is constantly charged from above by a spring on all seasons. The students at that time walked miles to reach the School as there were no means of transport. Teachers were mainly from south Kerala except the Kannada teachers. The faces of teachers like Vidyadharan, Varkey, Sahadevan, Muthanna and many others come to mind even today. The seniors gave us sympethetic consideration and love

The evenings were much colourful. All of us will walk miles and miles through the unraveled hills and meadows. There was a gravel road to chamundikunnu which was commuted very rarely by lorries carrying loads of wood. I will never forget those evenings in which we acquainted with the fauna and flora of the place cracking jokes.
Alatty forests opened a new vista. Once in the forest some strange smells brought you back to the ages when you were wanderers in forests. The ever pervading sounds of crickets, the refreshing sound of a waterfall nearby, the chirping of birds, the distant cry of animals, and the many coloured butterflies flying all around …all added to the splendor. Once we walked through the forest up to Sullia. On the way in a small village inside the forest there was a cockfight going on, attended enthusiastically by a lot of local people overjoyed by consuming palm toddy which were served in plenty.



We went to the teachers room. The Head Master and the teachers received us cordially. We exchanged our regards. The younger generation led by Mr.Sandeep, the son of our old colleague took us to the old places and classrooms. Now the School has grown much and there are numerous new buildings. We took some photos and went to Karunakarettans hotel which we used to frequent in our old days when Bandadaka, the present town was in the making.



Tuesday, July 21, 2015

ARE WE ALONE? A NEW INITIATIVE BEGINS TODAY

    



     പണ്ട് കാലത്ത് മനുഷ്യന്‍ കടലില്‍ വളരെ ദൂരെ പോകാന്‍ ഭയപ്പെട്ടിരുന്നു. കാരണം പരന്ന ഭൂമിയുടെ അരികിലെങ്ങാന്‍ ചെന്ന് തെന്നി വീണാലത്തെ സ്ഥിതിയോര്‍ത്ത്-അനന്ത വിസ്തൃതമായ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രഗണങ്ങളില്‍ ഒന്നായ ആകാശഗംഗയിലെ ഒരു ചെറു നക്ഷത്രമായ സൂര്യനു ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന ഭൂമിയില് ഗുരുത്വാകര്‍ഷണം കൊണ്ട് ബന്ധിക്കപ്പെട്ട ഒരു നിസ്സഹായ ജീവിയാണ് നാം എന്ന വിവേകം കൈവന്നിട്ട്‌ ഏതാനും നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. പക്ഷെ ഭസ്മാസുരന് വരം കിട്ടിയ പോലെ  നമ്മുടെ അറിവ് മുഴുവന്‍ തോക്കും ബോംബും പകയും അസുയയും വര്‍ഗീയതയും , മഹായുദ്ധങ്ങളും കൂട്ടക്കൊലകളും ഒക്കെ സൃഷ്ടിക്കാനാണ് കുടുതലും ഉപയോഗിക്കപ്പെട്ടത് . അതിനിടയില്‍ ചെറിയ ചില കാല്‍വെപ്പുകള്‍, ചാന്ദ്രദൌത്യ്രം, ചൊവ്വ ദൌത്യ്രം, വോയേജര്‍ തുടങ്ങി മനുഷ്യരാശിയുടെ വന്‍ കുതിപ്പുകളും നടന്നു.
    ഇന്ന് മനുഷ്യകുലം പുതിയ ഒരു കുതിപ്പിനോരുങ്ങുന്നു. നാം പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ . ആവാന്‍ ഒരിക്കലും സാധ്യതയില്ല. മഹാ പ്രപഞ്ച സാഗരത്തിലെ ഒരു ചെറു തുള്ളി മാത്രമാണ് നമ്മുടെ ആകാശ ഗംഗ. അപ്പോള്‍ നമ്മുടെ ഗാലക്സി യില്‍ തന്നെ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗാലക്സിയില്‍ ജീവന്‍ ഉണ്ടാകാതെ വയ്യ. 

ശാസ്ത്ര നോവലുകളിലെ അന്യഗ്രഹ ജീവികളത്രയും നമ്മുടെ സീരിയലിലെ അമ്മായിയമ്മയെപ്പോലെ സര്‍വ്വരെയും ഭസ്മമാക്കാന്‍ കെല്‍പ്പുള്ളവരാണ്. പക്ഷെ നമ്മുടെ മഹാപരാധങ്ങളെ സഹതാപത്തോടെ കാണാന്‍, നാം പരിഷ്കരിച്ചു നശിപ്പിച്ച ഈ പച്ച ഗ്രഹത്തെ രക്ഷിച്ചെടുക്കാന്‍ പറ്റുന്ന എന്തെങ്കിലും സുത്രം അവരുടെ അടുത്ത് ഉണ്ടാകുമോ . നമുക്ക് കാത്തിരിക്കാം

സ്ടീഫെന്‍ ഹോക്കിങ്ങിന്റെ പുതിയ പ്രൊജക്റ്റ്‌ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം 

Saturday, July 11, 2015

THUREEYAM MUSIC FESTIVAL 2015




      പയ്യന്നൂര്‍ ഇനി പതിനൊന്നു നാള്‍ സംഗീത സാഗരത്തില്‍ . കഴിഞ്ഞ പതിനൊന്നു വര്‍ഷവും മുടക്കമില്ലാതെ നടന്നുവരുന്ന, കേരളത്തിലെ സംഗീത പ്രേമികളുടെ മുക്തകണ്ഠ പ്രശംസ നേടിയ, തുരീയത്തിനു തുടക്കം. സാധാരണ കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയോടെ നടത്തുന്ന ഈ മഹോത്സവത്തിന് ഇക്കുറി മഴ പക്കമേളം തീര്‍ക്കില്ലയോ എന്ന സംശയം അസ്ഥാനത്താക്കി മടിച്ചുനിന്ന മഴ തുരീയത്തിനു കൃത്യമായി എത്തി. ഇന്ത്യയിലെ തന്നെ മികച്ച ശാസ്ത്രീയ സംഗീത വിശാരതരെ ഒന്നിച്ചു കാണാനുള്ള സുവര്‍ണാവസരമാണ് തുരീയം, പയ്യന്നൂരിലെ സഹൃതയര്‍ക്ക് . 




പോത്താന്‍കണ്ടം ആനന്ദഭവനത്തിന്റെ ആഭിമുഖ്യത്തില്‍, സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ ശക്തമായ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടി സംഘടനാ മികവിലും മാതൃകാപരമാണ്. വേദി അലങ്കരിക്കുന്നതിലും പരിപൂര്‍ണ അച്ചടക്കതിലുള്ള ഒരു സദസ്സ് സൃഷ്ടിക്കുന്നതിലും സ്വാമി കാണിക്കുന്ന നിഷ്കര്‍ഷ ആരെയും അത്ഭുതപ്പെടുത്തും.

ഈ വര്‍ഷത്തെ പരിപാടി ഇങ്ങിനെ
09 Jul: Saketh Raman (Vocal), Vittal Ramamoorthy (Violin), Padmabhooshan Umayalpuram Sivaraman (Mridangam), Guruprasanna (Ganjira).
10 Jul: Saxophone Concert by Padmashree Dr Kadari Gopalnath, A Kanyakumari (Violin), G Sekhar (Thavil), Rajendra Nakkode (Tabla), BangloreRajasekhar (Mukharsamkhu).
11 Jul: Sanjay Subrahmaniam (Vocal), S Varadarajan (Violin), Neyveli S Venkitesh (Mridangam), Thrippunithura Radhakrishnan (Ghatam).
12 Jul: Akkarai Sisters – S Subhalakshmi, S Swarnalatha (Vocal), M R Gopinath (Violin), Patri Sateeshkumar (Mridangam), Dr S Karthik (Ghatam).
13 Jul: Hindustani music concert. Neha Despande (Vocal), Jayaprakash (Harmonium), Ratnasree (Tabla).
14 Jul: Karnatika Brothers (Vocal), Nagai Murali (Violin), Rajeeavn Tanjavoor Murugaboopathi (Mridangam), K V Gopalakrishnan (Ghatam).
15 Jul: O S Thyagarajan (Vocal), Mysore Sreekanth (Violin), Thiruvaroor Bhaktavalsalam (Mridangam), Anirudha Athreya (Ganjira).
16 Jul: Madras P Unnikrishnan (Vocal), S R Mahadeva Sharma (Violin), K V Prasad (Mridangam), Vazhapally Krishnakumar (Ghatam), Payyannur Govindarprasad (MukharSankhu).
17 Jul: Renjini - Gayathri sisters (Vocal), H N Bhaskar (Violin), K V Prasad (Mridangam), Manjoor Unnikrishnan (Ghatam).
18 Jul: Violin – Veena concert by Kumaresh & Jayanthi Kumaresh. B Harikumar (Mridangam), Trichi Krishna Swamy (Ghatam), Bangalore Rajasekhar (MukharSankhu).
19 Jul: Hindustani – Drupad Gayal by Gundecha Brothers – Ramkanth and Umakanth.
ALSO SEE
http://muralipayyannur.blogspot.in/2013/07/thureeyam-unique-music-fest.html
  

Thursday, June 11, 2015

മാമ്പഴക്കാലം




    ഇത്രയും സമൃദ്ധമായ ഒരു മാമ്പഴക്കാലം അടുത്തൊന്നും ഉണ്ടായതായി ഓര്‍മയിലില്ല. പറമ്പുകളില്‍ അനാഥമായിക്കിടക്കുന്ന മാമ്പഴം ആരുടെയും കണ്ണു നനയ്ക്കും. ഫ്രുട്ടിയും നാനാജാതി ഐസ് ക്രീമുകളും അരങ്ങുവാഴുന്ന കാലത്ത് ഒരു പരസ്യ വാചകം പോലും കൂട്ടിനു ഇല്ലാത്ത മാങ്ങയെ ആര്‍ക്കു വേണം?

    സ്കൂള്‍ ഓര്‍മ്മ പല മാമ്പഴ ഓര്‍മകളുമായി കൂട്ടു പിണഞ്ഞ് കിടക്കുകയാണ്. വേനലവധി വന്നാല്‍ എല്ലാവരും പുലരും മുമ്പ് തന്നെ മാഞ്ചോട്ടിലെത്തും. ഇന്ന് അന്യം നിന്നു പോയ,വാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കടുക്കാച്ചിമാവുകള്‍ അന്ന് ഗ്രാമത്തില്‍ സുലഭം. ആയിരക്കണക്കിനു അമൃത കുംഭങ്ങള്‍ ഒളിപ്പിച്ചുവെച്ച മഹാശാഖികള്‍ കാറ്റിലാടുമ്പോള്‍ ചിതറിത്തെറിക്കുന്ന കൊച്ചു ഫലങ്ങള്‍ കൈവശപ്പെടുത്താനുള്ള മത്സരമായിരുന്നു എങ്ങും. മേടച്ചുടിനെ തടുത്തു നിര്‍ത്തി നട്ടുച്ചക്ക് പോലും പലജാതി കളികളും കളിയ്ക്കാന്‍ വൃക്ഷ മുത്തച്ചി കുടചൂടിതന്നു . പല സൌഹൃദങ്ങളും മൊട്ടിടാന്‍ വിത്തുപാകി. നിറയെ കായ്ച് നില്‍ക്കുന്ന മാവ് ഒരു കാഴ്ചതന്നെയാണ് .   മഞ്ഞയും ചുവപ്പും കലര്‍ന്ന പല വര്‍ണങ്ങളില്‍ അവയങ്ങിനെ കാറ്റില്‍ എല്ലാവരെയും കൊതിപ്പിച്ചു നൃത്തം ചെയ്യും.  
  

   ഒരു കഷണം കല്ലോ, നല്ല ഒരു കൊയ്യയോ ഉണ്ടെങ്കില്‍ എത്ര മുകളിലുള്ള മാങ്ങയും എറിഞ്ഞിടാന്‍ തക്ക നോട്ടം ഉള്ളവര്‍ അന്ന് ധാരാളം.അസമര്‍ഥരുടെ കല്ലും കൊയ്യയും ചെന്ന് വീഴുക അടുത്ത വീട്ടിന്റെ  പുരപ്പുറത്താകും. വീടുകള്‍ ഓടു മേഞ്ഞതാകയാല്‍ ഓടു പൊട്ടും.നല്ല ചീത്ത റൊക്കം കിട്ടും . ബാക്കി പലിശയും ചേര്‍ത്ത് വീട്ടില്‍ ചെന്നാല്‍ കിട്ടും. അതുകൊണ്ട് അസുഖം മാറുകയൊന്നുമില്ല. അത് മാറണമെങ്കില്‍ മാമ്പഴക്കാലം കഴിയണം.

   എന്തൊക്കെയിനം മാങ്ങകള്‍ ആയിരുന്നു അന്ന്. വായില്‍ അലിഞ്ഞിറങ്ങുന്ന കുഞ്ഞിമംഗലം മാങ്ങ, കട്ടി മധുരം ഉള്ള വെല്ലത്താന്‍, പച്ചയും മധുരിക്കുന്ന പച്ചമധുരന്‍, തൊലിയടക്കം തിന്നുന്ന കപ്പക്കായി, പുളിയന്‍, ചേരിയന്‍, ഗോമാങ്ങ , അത്യപൂര്‍വമായ ഒട്ടുമാങ്ങ. കടുത്ത ദാരിദ്രം അരങ്ങുവാണ നാളുകളില്‍ മാങ്ങയും അടുത്ത കുട്ടുകാരനായ ചക്കയും ആണ് വിശപ്പിനെ ഒട്ടെങ്കിലും നേരിടാന്‍ പ്രപ്തമാക്കിയത്. 


     ഇന്ന് നമുക്ക് നല്ല പാക്കറ്റില്‍ വലിയ വില കൊടുത്താല്‍ കിട്ടുന്ന വിഷം ചേര്‍ത്ത ഫ്രൂട്ടി ഗുണത്തിലും രുചിയിലും മണത്തിലും ഒരു കടുക്കാച്ചി മാങ്ങയുടെ അടുത്തൊന്നും വരില്ല തീര്‍ച്ച.വളരെ ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ മാവ് വംശ നാശ ഭീഷണി നേരിടുന്ന, കടലില്‍ ചെന്ന് മീന്‍ പിടിക്കുന്ന, നമ്മെയൊക്കെ ഒരുകാലത്ത് പള്ളിയുണര്‍ത്തിയ മരീത്തലച്ചി (white bellied sea eagle) എന്ന പരുന്തിന്റെ അവാസകേന്ദ്രവും ആയിരുന്നു .പക്ഷെ ഇന്ന് കടുക്കാച്ചി അത്യപൂര്‍വ്വമായേ ഉള്ളു. ഗ്രാമത്തില്‍ ഇനി ബാക്കിയുള്ളത് കാരണ്ട വളപ്പില്‍  മാത്രമാണ്. 

ഈ മാവിനെ നമുക്കൊന്നു പ്രോമോട്ടു ചെയ്യാന്‍ ഇനി പരസ്യം തന്നെ വേണ്ടിവരുമോ? 

Saturday, May 16, 2015

കാശ്മീര്‍ -യാത്രികന്റെ സ്വര്‍ഗം



               കേരളത്തിന്റെ പച്ചപ്പ്‌ നമ്മുടെ ഏറ്റവും വലിയ അഭിമാനവും അഹങ്കാരവുമാണ് . പക്ഷെ കാശ്മീര്‍ ഹിമഗിരികളുടെ ധവളിമ നമ്മെ അമ്പരപ്പിക്കും.വശ്യമാണ് കാശ്മീരിന്റെ സൌന്ദര്യം. നോക്കെത്താ ദുരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍.ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍. ഹൃദയഹാരിയായ കുങ്കുമ പാടങ്ങള്‍, ദേവതാരുവും ആപ്പിളും, ആപ്രിക്കൊട്ടും,  ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍ , ഭീതിതമായ കൊക്കകള്‍ക്ക് മുകളിലൂടെ അഭ്യാസം നടത്തുന്ന ട്രക്കുകള്‍- കാശ്മീര്‍ ആരെയും വശീകരിക്കും 


                 ഹിമാവനെ ഒന്ന് തൊടണം. പണ്ടേ ഉള്ള മോഹമാണ്, സ്വപ്നതീരം ഒരുക്കിയ യാത്രയിലുടെ സഫലമാകുന്നത്. പോരാത്തതിനു കൂട്ടായി, ലോകസഞ്ചാരി സഹദേവനും  റിട്ടയര്‍ ചെയ്ത ദിവസം തന്നെ യാത്ര പുറപ്പെട്ട തങ്കച്ചനും കുടുംബവും, മധുവും മറ്റ് സുഹൃത്തുക്കളും .


             മൂന്നു ദിവസത്തെ തീവണ്ടി യാത്ര ദുരിത പുര്‍ണ്ണമായിരുന്നു. മംഗള എക്സ്പ്രസ്സ്‌ നമ്മുടെ ഭരണാധി കാരികളുടെ കേരളത്തോടുള്ള അവഗണനയുടെ സാക്ഷ്യപത്രം .രണ്ടു രാത്രി കവര്‍ന്നെടുത്ത ആ യന്ത്ര ഭീമനോട് യാത്ര പറഞ്ഞു നിസാമുദ്ദിന്‍ വിട്ടപ്പോള്‍ ദല്‍ഹി പഴയ സൌഹൃതത്തോടെ ക്ഷണിച്ചു. പക്ഷെ രക്ഷയില്ല- വൈകുന്നേരം പഴയ ദല്‍ഹി യില്‍ നിന്നും ഉധംപൂരിലേക്കുള്ള തീവണ്ടി കാത്തിരിക്കുന്നു . 



                      ജമ്മു മെയിലിലെ യാത്ര രാജകീയം. കൂടെ കയറിയ കാശ്മീര്‍ കമിതാക്കള്‍   പ്രണയ ചേഷ്ടകള്‍  ദേശ കാല ഭേദമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തി. ഉത്തുംഗഗിരിനിരകള്‍ കാവല്‍ നില്‍ക്കുന്ന ഉധംപൂര്‍ ജമ്മുവില്‍നിന്നും നാല്‍പ്പതു കിലോമീറ്റര്‍ അകലെ  ആണ് . തീവണ്ടിപാത ഇവിടെ അവസാനിക്കുന്നു . ഇനി റോഡുമാര്‍ഗം 250 കിലോമീറ്റര്‍ പോയാല്‍ ശ്രീനഗറിലെത്താം.


                      പണ്ടൊരു രാജകുമാരി സ്ഥിരമായി നിരാടാറുള്ള ഒരു തടാകം കൊണ്ട് പ്രസിദ്ധമായ പത്നി ടോപ്‌ ശ്രീനഗര്‍ ഹൈവേ യിലെ ഒരു ഇടത്താവളം ആണ് .ചെങ്കുത്തായ മലനിരകള്‍ കയറിയിറങ്ങുന്ന പാത പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു .ട്രാഫിക്‌ പ്രവചനാ തീതം .ഏതു നിമിഷവും ഒരു ഭാഗത്തേക്ക് ഗതാഗതം നിര്‍ത്തിവെക്കും .ഊട്ടിയെക്കാളും മനോഹരമായ ഒരു ഹില്‍ സ്റ്റേഷന്‍ .നല്ല നിലവാരമുള്ള ഹോട്ടലുകള്‍. ദേവതാരു തണല്‍ വിരിക്കുന്ന വഴിത്താരകള്‍ തണുപ്പിന്റെ സുഖകരമായ അന്തരീക്ഷം ദൂരെ മഞ്ഞ ണി ഞ്ഞ ഹിമവാന്റെ മനോജ്ഞ ദൃശ്യം


                        രാവിലെ വീണ്ടും യാത്ര. പഹല്‍ഗാം എന്ന അമര്‍നാഥ് യാത്ര ആരംഭിക്കുന്ന ഒരു ടുറിസ്റ്റ്  കേന്ദ്രത്തിലെക്കാണ്. പണ്ട് ഇവിടെ വെച്ചാണ് 25 ഓളം അമര്‍നാഥ് യാത്രികര്‍ ഭീകരരുടെ ബോംബേറില്‍ മരണം വരിച്ചത്‌ . പഹല്‍ഗാം കൊലോഹോയ്  മഞ്ഞുമല ഉള്‍ക്കൊള്ളുന്ന ഹിമഗിരി ശ്രുഗങ്ങള്‍ അതിരിട്ട മനോഹരമായ ഒരു മഞ്ഞുകാല വിനോദ കേന്ദ്രമാണ് . മഞ്ഞുകാലത്ത് ആള്‍ പാര്‍പ്പില്ലാത്ത ഇവിടം സീസണ്‍ ആരംഭിക്കുതോടെ വര്‍ദിച്ച തോതിലുള്ള വിനോദ സഞ്ചാരികളെ കൊണ്ട് നിറയുന്നു . ഐസ് സ്കേറ്റിംഗ്, കുതിരസവാരി എന്നിവയ്ക്ക് ആളെക്കൂട്ടാന്‍ തദേശിയരായ ടൂറിസ്റ്റ് ഗൈഡുകള്‍ മത്സരിക്കും. കശ്മീരിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇവരുടെ ശല്ല്യം ഉണ്ട്. ഇവരോട് പറഞ്ഞു നില്‍ക്കണമെങ്കില്‍ നല്ല ക്ഷമ വേണം . മഞ്ഞില്‍ നടക്കാന്‍ പാകത്തിലുള്ള ഷുസും രോമ കുപ്പായങ്ങളും ഇവിടെ വാടകയ്ക്ക് കിട്ടും . അതിനും വലിയ വിലപേശല്‍ വേണം. കുട്ടികള്‍ പിച്ച വെക്കും പോലെ മഞ്ഞില്‍ കൂടി നടന്നു തുടങ്ങി എല്ലാവരും . ഒരു വഴക്കം കിട്ടിയപ്പോള്‍ നല്ല സുഖം. നല്ല ഐസ്ക്രിം പരുവത്തിലുള്ള കിടിലന്‍ മഞ്ഞു   പരന്നു കിടക്കുകയാണ് എല്ലായിടവും. കുട്ടികള്‍ മഞ്ഞു വാരി എറിഞ്ഞു കളിക്കുന്നുണ്ട് .ഏതോ പരസ്യത്തിലെ രംഗം ഉള്‍ക്കൊണ്ട്‌ മധുവിധു ആഘോഷിക്കാനെത്തിയ മിഥുനങ്ങള്‍  മഞ്ഞില്‍ പുതഞ്ഞു കൊണ്ട് അന്യോന്യം പുണര്‍ന്നു 




                   ശ്രീനഗറിലേക്ക് മടങ്ങുമ്പോള്‍ ഇരുട്ടിയിരുന്നു വെള്ളപ്പൊക്കം തുടര്‍ക്കഥയായപ്പോള്‍ തകര്‍ന്നു തരിപ്പണമായ റോഡു ശരിക്കും യാത്ര കഠിനമാക്കി

                  സോനമാര്ഗ് ആണ് കശ്മീരിലെ യാത്രികന്റെ സുവര്‍ണ കാഴ്ച . പഹല്‍ ഗാമിലെപ്പോലെ മഞ്ഞുമലകള്‍ തന്നെയാണ് ഇവിടെയും. പക്ഷെ മഞ്ഞുമലകള്‍ കിലോമീറ്റര്‍ പരന്നു കിടക്കുകയാണ്. മഞ്ഞില്‍ വെട്ടിയുണ്ടാക്കിയ പാതയിലൂടെ ചെറു വാഹനങ്ങളില്‍ സ്വപ്നസദൃശ്യമായ വീഥികളിലൂടെ യാത്ര ചെയ്യാം. പക്ഷെ ഇവിടെ ശരിക്കും യാത്ര ചെയ്യേണ്ടത് കുതിരപ്പുറത്താണ്. കുതിര നിങ്ങളെ പ്രധാന സ്ഥലങ്ങളൊക്കെ കൊണ്ടു കാണിക്കും. കൂടെ എല്ലായ്പ്പോഴും കുതിരക്കാരനുണ്ടാവില്ല. അഞ്ജാതമായ മഞ്ഞുമലകള്‍ താണ്ടി കുതിര നടക്കും. ചിലപ്പോള്‍ കൂടെയുള്ള ആരെയും കണ്ടെന്നു വരില്ല. കുതിരയുടെ ഭാഷ വശമില്ലാത്തതിനാല്‍ കുതിര നിങ്ങളുടെ യാത്രാപഥം തീരുമാനിക്കും . ഒരു സ്വപ്നാടകനെ പോലെ അറ്റം കാണാത്ത മഞ്ഞു മലകളിലൂടെ സവാരി ചെയ്യാം . മഞ്ഞുരുകിയുണ്ടായ കൊച്ചരുവികള്‍ ഇടയ്ക്ക് കാണാം . പാക്കിസ്ഥാന്‍ അതിര്‍ത്തി ഇവിടെ വളരെ അടുത്ത് . പക്ഷെ ഭീതി വേണ്ട . ഈ മഞ്ഞു മല താണ്ടി ആര്‍ക്കും കടന്നു വരാനാവില്ല   


                   അത്രയൊന്നും സഹസികരല്ലാത്തവര്‍ക്ക് മറ്റു പല വിനോദ പരിപാടികളും ഉണ്ട്. ഐസ് സ്കൂട്ടര്‍ വലിയ വാടകയാണെങ്കിലും സുരക്ഷിതമാണ്. സ്ലെട്ജുകള്‍ വലിയ ഇറക്കങ്ങള്‍ അനായാസമായി താണ്ടാന്‍ സഹായിക്കും . മുന്നില്‍ വണ്ടിക്കാരന്‍ ഇരിക്കും എന്ന അസൌകര്യം ഉണ്ട് . ഇതൊന്നു മില്ലാതെയും വലിയ ഇറക്കങ്ങള്‍ താണ്ടാം എന്നും ഞാന്‍ കണ്ടെത്തി. മുകളില്‍ ഇരുന്നു നിരങ്ങിയാല്‍ എളുപ്പം താഴെ എത്താം. പക്ഷെ താഴെ പിടിക്കാന്‍ ആളുണ്ടാവണം .വലിയ ഒരിറക്കത്തില്‍ ഇതുപോലെ നിരങ്ങി യിറങ്ങിയ രമേശന്‍ അവസാന ലാപ്പില്‍ തലകുത്തി മറിഞ്ഞു വീഴുന്നതും കാണേണ്ടി വന്നു. 
  


                  ലോകത്തിലെ തന്നെ ഏറ്റവും നല്ല ഐസ് സ്കേറ്റിംഗ് മലകള്‍ ഗുല്‍മാര്‍ഗില്‍ ആണ് . ഇവിടെ ഉയരം 13,000 അടിക്കു മുകളിലാണ് . മുകളിലെത്താന്‍ ഗോണ്ടോള എന്ന കേബിള്‍ കാര്‍ ഉണ്ട് .800 രൂപയാണ് ചാര്‍ജ് . അതി മനോഹരമാണ് ആ യാത്ര . ഉച്ചിയില്‍  ചിലവര്‍ക്ക് ശ്വാസ തടസ്സം വരും . ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യന്‍ വേനലില്‍ നിന്നും രക്ഷ തേടി ആയിരക്കണക്കിനു സഞ്ചാരികളാണ് ഇവിടെ എത്തുന്നത്‌ .മനസ്സും ശരീരവും തണുപ്പിച്ചു വൈകുന്നേരത്തോടെ ആളുകള്‍ മടങ്ങും . ഇവിടെ കിലോ മീറ്ററുകളോളം മഞ്ഞില്‍ നടക്കാം . ഇടയ്ക്ക് മഞ്ഞില്‍ കെട്ടിയുണ്ടാക്കിയ പന്തലുകളില്‍ ഭക്ഷണവും മറ്റ് പാനീയങ്ങളും കിട്ടും.

            
  ദാല്‍ തടാകം സഞ്ചാരികളെ വശീകരിക്കും . ശ്രീ നഗരിനു ചുറ്റും പരന്നു കിടക്കുകയാണ് ദാല്‍ . അതൊരു ലോകമാണ് . തടാകത്തില്‍ തന്നെ കെട്ടിയുണ്ടാക്കിയ വീടുകളില്‍ പാര്‍ക്കുന്നവര്‍, ഒഴുകി നടക്കുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ .ശിക്കാര എന്ന് വിളിപ്പേരുള്ള വള്ളങ്ങളില്‍ അലസ ഗമനം നടത്തുന്ന സഞ്ചാരികള്‍ . ദൂരെ മഞ്ഞുമലകള്‍, കുന്നിന്‍ മുകളിലെ ശങ്കരാചാര്യരുടെ ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം കശ്മീരിന്റെ ഐക്കണ്‍ ആണ് ദാല്‍ തടാകം.  






Tuesday, February 3, 2015

ഓപ്പണ്‍ ഫ്രെയിം ചലച്ചിത്രോത്സവം -വേറിട്ട ഒരു അനുഭവം





          കഴിഞ്ഞാഴ്ച പയ്യന്നൂരില്‍ ഒരു നൂതന പരീക്ഷണം നടന്നു . ഓപ്പണ്‍ ഫ്രെയിം ഫിലിം സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള. ഇക്കാലത്ത് ചലച്ചിത്രമേള നടത്തുക എന്നത് വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷേ മലയാളം മാത്രം അറിയുന്ന സാധാരണക്കാരെ ഉദ്ദേശിച്ച്, മലയാളത്തില്‍ സംഭാഷണ കുറിപ്പുകളോടെ,നാല് ദിവസങ്ങളിലായി, ഇരുപതോളം ഏറ്റവും പുതിയ  ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു സമ്പൂര്‍ണ മേള കേരളത്തില്‍ ആദ്യമായിട്ടാണ് . സംഭവം അതുകൊണ്ട് തന്നെ ഗംഭീരമായി . ഫെസ്റ്റിവല്‍ അരങ്ങേറിയ സുമംഗലി തിയറ്ററില്‍  കുറെ കാലത്തിനു ശേഷം കസേരകള്‍ നിറഞ്ഞു.

            ബുദ്ധിജീവികളുടെ മാത്രം കുത്തകയായ ഫെസ്റ്റിവല്‍ അങ്ങിനെ തനി നാടനായി. നേരത്തെ ബുദ്ധിജീവി ജാടയില്‍    മാറിനിന്ന ഒട്ടനവധി പേര്‍ പുതിയ സിനിമയുടെ മാറിയ മുഖം കണ്ട് കൈയടിച്ചു. ധീരമായി, സിനിമയ്ക്ക് നല്ല ഭാവിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈപുല്ല്യം കണ്ട്  അമ്പരന്നു. മലയാളത്തിലെ  ന്യൂജെന്‍ കപടമാണെന്ന് തിരിച്ചറിഞ്ഞു. ഭാഷ പ്രശ്നമാവാതെ ലോകത്തിലെ എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങള്‍ സമാനമാണെന്ന് തിരിച്ചറിഞ്ഞു.


                   സബ് ടൈറ്റില്‍ മലയാളത്തില്‍ ആക്കുന്നത് എന്തോ ആറ്റം ബോംബുനിര്‍മ്മാണം പോലെ ബുദ്ധിമുട്ടുള്ള സാങ്കേതിക പ്രശ്നമാണെന്നും  ഇംഗ്ലീഷ് അറിയാത്ത സാദാ ജനം ഫെസ്റ്റിവല്‍ പത്രത്തില്‍ കണ്ടാല്‍ മതി എന്നും വിധിയെഴുതിയ  ആസ്ഥാന ബുദ്ധിജീവികളുടെ പറച്ചില്‍ വ്യാജമാണെന്ന് തെളിയിക്കാനായി എന്നതാണ് ഫെസ്റ്റിവലിന്റെ  ഏറ്റവും വലിയ വിജയം.

                കെനിയയിലെ സ്വാതന്ത്ര സമര സേനാനി, 84വയസ്സുള്ള കിമാമി മരുഗെ,സര്‍ക്കാരിന്റെ എല്ലാവര്‍ക്കും  പൊതുവിദ്യാഭ്യാസം എന്ന പ്രഖ്യാപനത്തെ തുടര്‍ന്നു പഠിക്കാന്‍ സ്കൂളില്‍ എത്തുന്നതും തുടര്‍ന്നുള്ള നാടകീയ സംഭവങ്ങളും തമാശയില്‍ ചാലിച്ചു, ജസ്റ്റിന്‍ ചാട്വിക് അവതരിപ്പിക്കുന്ന കെനിയന്‍ ചിത്രം മേളയിലെ ഒന്നാന്തരം ചിത്രമായി.ദി എഡ്ജ് ഓഫ് ഹെവന്‍ എന്ന ചിത്രം മനോഹരമായിരുന്നു. ജര്‍മനിയിലും തുര്‍ക്കിയിലും വെച്ച് ‍ചിത്രികരിച്ച ഈ സിനുമ സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും ആത്യന്തികമായി വിജയിക്കുന്നു എന്ന സന്ദേശം നല്‍കുന്നു. ആറു കഥാപാത്രങ്ങളെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കോര്‍ത്തിണക്കുന്ന കഥാതന്തു അത്ഭുതകരമാണ് .

ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലെ സന്നിഗ്ദ്ധതകള്‍ വളരെ ഹൃദയസ്പ്രുക്കായി അവതരിപ്പിക്കുന്ന കമലെശ്വര്‍ മുഖര്‍ജിയുടെ മേഘെ ധാഖ താര ഒരു വേറിട്ട ചലച്ചിത്രാനുഭവമായി. മറക്കാനും പൊറുക്കാനും ഉള്ള മനുഷ്യരുടെ കഴിവ് പുതിയ സാദ്ധ്യതകള്‍ ജീവിതത്തില്‍ തുറന്നിടും എന്ന സന്ദേശം നല്‍കുന്ന ഒരു ചിത്രമായിരുന്നു, ആദ്യകാല അമേരിക്കന്‍ കുടിയേറ്റത്തിന്റെ കഥ പറയുന്ന ദി ഇമിഗ്രന്റ് .വംശീയ വിദ്വേഷത്തിന്റെ കഥ പറയുന്ന ഒമര്‍, സംശയത്തിന്റെയും വിദ്വേഷത്തിന്റെയും പുകമറകളെ സൌഹൃതം കൊണ്ട് കീഴടക്കുന്ന സ്വീഡനില്‍നിന്നുള്ള ഹണ്ട് ,കിം കി ടുക്കിന്റെ തീവ്രമായ അക്രമോത്സുകതയും ലൈംഗികതയും മുഴച്ചു നില്‍ക്കുന്ന വണ്‍ ഓണ്‍ വണ്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ക്ലാസ്സിക്കുകളായ റാഷമോണ്‍, നൈറ്റ്‌ ആന്‍ഡ്‌ ഫോഗ്,ദി ജനറല്‍ തുടങ്ങിയവയുടെ പ്രദര്‍ശനങ്ങള്‍ പഴയ ഫിലിം സൊസൈറ്റി കാലത്തെ ഓര്‍മിപ്പിച്ചു.

നാലു ദിവസങ്ങളിലും നടത്തിയ ഓപ്പണ്‍ ഫോറങ്ങളും സജീവമായി . പുതിയ ഒരു ചലച്ചിത്ര സംസ്കാരത്തിന്റെ തുടിപ്പുകള്‍ എങ്ങും കാണാനായി എന്നതാണ് ഏറ്റവും വലിയ സന്തോഷം