പണ്ട് കാലത്ത് മനുഷ്യന്‍
കടലില്‍ വളരെ ദൂരെ പോകാന്‍ ഭയപ്പെട്ടിരുന്നു. കാരണം പരന്ന ഭൂമിയുടെ അരികിലെങ്ങാന്‍
ചെന്ന് തെന്നി വീണാലത്തെ സ്ഥിതിയോര്‍ത്ത്-അനന്ത വിസ്തൃതമായ പ്രപഞ്ചത്തിലെ
കോടാനുകോടി നക്ഷത്രഗണങ്ങളില്‍ ഒന്നായ ആകാശഗംഗയിലെ ഒരു ചെറു നക്ഷത്രമായ സൂര്യനു
ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന ഭൂമിയില് ഗുരുത്വാകര്‍ഷണം കൊണ്ട് ബന്ധിക്കപ്പെട്ട
ഒരു നിസ്സഹായ ജീവിയാണ് നാം എന്ന വിവേകം കൈവന്നിട്ട് ഏതാനും നൂറ്റാണ്ട് മാത്രമേ
ആയിട്ടുള്ളൂ. പക്ഷെ ഭസ്മാസുരന് വരം കിട്ടിയ പോലെ നമ്മുടെ അറിവ് മുഴുവന്‍ തോക്കും ബോംബും പകയും
അസുയയും വര്‍ഗീയതയും , മഹായുദ്ധങ്ങളും കൂട്ടക്കൊലകളും ഒക്കെ സൃഷ്ടിക്കാനാണ്
കുടുതലും ഉപയോഗിക്കപ്പെട്ടത് . അതിനിടയില്‍ ചെറിയ ചില കാല്‍വെപ്പുകള്‍, ചാന്ദ്രദൌത്യ്രം,
ചൊവ്വ ദൌത്യ്രം, വോയേജര്‍ തുടങ്ങി മനുഷ്യരാശിയുടെ വന്‍ കുതിപ്പുകളും നടന്നു.
ഇന്ന് മനുഷ്യകുലം പുതിയ ഒരു
കുതിപ്പിനോരുങ്ങുന്നു. നാം പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ . ആവാന്‍ ഒരിക്കലും സാധ്യതയില്ല.
മഹാ പ്രപഞ്ച സാഗരത്തിലെ ഒരു ചെറു തുള്ളി മാത്രമാണ് നമ്മുടെ ആകാശ ഗംഗ. അപ്പോള്‍
നമ്മുടെ ഗാലക്സി യില്‍ തന്നെ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗാലക്സിയില്‍ ജീവന്‍
ഉണ്ടാകാതെ വയ്യ.
ശാസ്ത്ര നോവലുകളിലെ അന്യഗ്രഹ ജീവികളത്രയും നമ്മുടെ സീരിയലിലെ
അമ്മായിയമ്മയെപ്പോലെ സര്‍വ്വരെയും ഭസ്മമാക്കാന്‍ കെല്‍പ്പുള്ളവരാണ്. പക്ഷെ
നമ്മുടെ മഹാപരാധങ്ങളെ സഹതാപത്തോടെ കാണാന്‍, നാം പരിഷ്കരിച്ചു നശിപ്പിച്ച ഈ
പച്ച ഗ്രഹത്തെ രക്ഷിച്ചെടുക്കാന്‍ പറ്റുന്ന എന്തെങ്കിലും സുത്രം അവരുടെ അടുത്ത്
ഉണ്ടാകുമോ . നമുക്ക് കാത്തിരിക്കാം
സ്ടീഫെന്‍ ഹോക്കിങ്ങിന്റെ പുതിയ പ്രൊജക്റ്റ് പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം